തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ നിന്ന് വീണു; എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്

കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ച് നടന്ന റോഡ് ഷോക്കിടെയാണ് അപകടമുണ്ടായത്
തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ നിന്ന് വീണു; എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് താഴെ വീണ് കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ച് നടന്ന റോഡ് ഷോക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്ക് പറ്റിയ വിവരം റസാഖ് തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com