കാരായി രാജൻ പുറത്ത്; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി സുമേഷും പട്ടികയിലില്ല
കാരായി രാജൻ പുറത്ത്; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഫസൽ വധക്കേസ് പ്രതിയായ കാരായി രാജനെ ഒഴിവാക്കി. കഴിഞ്ഞ തവണ പാട്യം ഡിവിഷനിൽ നിന്ന് മത്സരിച്ച കാരായി രാജൻ നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി സുമേഷും പട്ടികയിലില്ല. വൈസ് പ്രസിഡന്റ് പി. പി ദിവ്യ ഇത്തവണയും മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്കുള്ള 21 സീറ്റിൽ 15 ഇടത്തും സിപിഎം മത്സരിക്കും. അവശേഷിക്കുന്ന ഒൻപത് ഡിവിഷനുകൾ ഘടകകക്ഷികൾക്ക് വീതിച്ച് നൽകി.

Related Stories

Anweshanam
www.anweshanam.com