ലൈഫ് ധാരണാ പത്രികയില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ല: എ കെ ബാലന്‍
Kerala

ലൈഫ് ധാരണാ പത്രികയില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ല: എ കെ ബാലന്‍

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയും മാറ്റാന്‍ ഉദ്ദേശമില്ലെന്നും, ഇവരെ വച്ച്‌ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

News Desk

News Desk

തിരുവനന്തപുരം: എം.ഒ.യു സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ലൈഫ് ധാരണാ പത്രികയില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

പാവങ്ങള്‍ക്ക് വീടു കിട്ടുന്നതില്‍ പ്രതിപക്ഷത്തിന് അസൂയയാണെന്നും, രാജ്യദ്രോഹപരമായ നടപടിയാണ് അവരുടേതെന്നും,ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്നും ബാലന്‍ പറഞ്ഞു.ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയും മാറ്റാന്‍ ഉദ്ദേശമില്ലെന്നും, ഇവരെ വച്ച്‌ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com