ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടി

കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി
  ലാവ്‌ലിന്‍ കേസ്  പരിഗണിക്കുന്നത് വീണ്ടും നീട്ടി

ന്യൂഡല്‍ഹി: എസ് എന്‍ സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന്‌ ജസ്റ്റിസ് യു യു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കോടതിയില്‍ ചില രേഖകള്‍ നല്‍കാന്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്തകേസില്‍ ഹര്‍ജിയുമായി വരുമ്ബോള്‍ ശക്തമായ വാദങ്ങള്‍ സിബിഐക്ക് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യ ദിവസം ജസ്റ്റിസ് യു യു ലളിത് പരാമര്‍ശം നടത്തിയിരുന്നു. alsoreadലാവ്‌ലിന്‍ കേസ് നീട്ടിവെക്കാനുള്ള സിബിഐ അപേക്ഷ ദുരൂഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിബിഐയുടെ വാദങ്ങള്‍ ഒരു കുറിപ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള കുറിപ്പ് നല്‍കിയെങ്കിലും അതിനൊപ്പം രേഖകള്‍ നല്‍കിയിട്ടില്ല. അതിന് സമയം വേണമെന്നാണ് സിബിഐ വ്യക്തമാക്കിയത്.

പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും, ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

Related Stories

Anweshanam
www.anweshanam.com