ലാവ്‍ലിൻ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും

തെളിവുകളും രേഖകളും ഹാജരാക്കാന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച മാറ്റിവെക്കണമെന്ന് സിബിഐ അപേക്ഷ നല്‍കിയിരുന്നു
ലാവ്‍ലിൻ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‍ലിൻ കേസ് സുപ്രീംകോടതി നവംബര്‍ അഞ്ചിന് പരിഗണിക്കും. തെളിവുകളും രേഖകളും ഹാജരാക്കാന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ച മാറ്റിവെക്കണമെന്ന് സിബിഐ അപേക്ഷ നല്‍കിയിരുന്നു.

അടിയന്തര സ്വഭാവമുള്ള കേസാണെന്നായിരുന്നു സിബിഐ നേരത്തെ കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, പിന്നീട് വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എസ്എൻസി ലാവ്‌ലിൻ അഴിമതി കേസിൽ നേരത്തെ രണ്ട് കോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സിബിഐയെ ഓർമ്മിപ്പിച്ച സുപ്രീം കോടതി കേസിൽ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഓർമ്മിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാർ മേത്തയ്ക്ക് എതിരെ വാദിക്കാൻ ഹരീഷ് സാൽവെയാണ് ഹാജരായത്.

Related Stories

Anweshanam
www.anweshanam.com