ലാവ്‌ലിന്‍ അഴിമതി കേസില്‍ നാളെ വാദം ആരംഭിക്കാമെന്ന് സി.ബി.ഐ

കേസ് അന്തമായി നീട്ടി വയ്ക്കുന്നതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ ധാരണയെ തുടർന്നാണ് സി.ബി.ഐ ഒളിച്ചുകളിക്കുന്നതെന്നായിരുന്നു ആരോപണം.
ലാവ്‌ലിന്‍ അഴിമതി കേസില്‍ നാളെ വാദം ആരംഭിക്കാമെന്ന് സി.ബി.ഐ

ന്യൂഡൽഹി: ലാവ്‌ലിന്‍ അഴിമതി കേസില്‍ നാളെ വാദം ആരംഭിക്കാമെന്ന് സി.ബി.ഐ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാർ  അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ഇതുവരെ സി.ബി.ഐക്ക് കോടതിക്ക് നല്‍കിയിട്ടില്ല. നാളെ വാദത്തിന് തയ്യാറാണെന്ന് മറ്റു കക്ഷികളും അറിയിച്ചു. തുഷാര്‍ മേത്തയാവും നാളെ കോടതിയില്‍ സിബിഐക്കു വേണ്ടി  ഹാജരാവുക.

സി.ബി.ഐ സമയം നീട്ടി ചോദിച്ചതിനെ തുടർന്ന് ഇരുപതിലധികം തവണയാണ് ലാവലിൻ കേസിലെ വാദം സുപ്രീംകോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിനും മാറ്റമുണ്ടായി. നിലവിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഈ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ സിബിഐയോട് വ്യക്തമാക്കിയിരുന്നു.

പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും ഉൾപ്പെടെ എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.

കേസ് അന്തമായി നീട്ടി വയ്ക്കുന്നതിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ ധാരണയെ തുടർന്നാണ് സി.ബി.ഐ ഒളിച്ചുകളിക്കുന്നതെന്നായിരുന്നു ആരോപണം.എന്നാൽ കേസ് ഉടനെ പരിഗണിക്കണമെന്ന ആവശ്യമാണ് പിണറായിയുടെ അഭിഭാഷകർ ഉന്നയിച്ചത്

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com