ലാവലിന്‍ കേസ്: ഹര്‍ജികള്‍ ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കും

ഹര്‍ജികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു
ലാവലിന്‍ കേസ്: ഹര്‍ജികള്‍ ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കും

ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും. ഹര്‍ജികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി കൂടുതല്‍ സമയം അനുദിക്കുകയായിരുന്നു.also readലാവ്‌ലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് സിബിഐ

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനാണ് സിബിഐ അധിക സമയം ആവശ്യപ്പെട്ടത്. പിണറായി വിജയനുള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Related Stories

Anweshanam
www.anweshanam.com