
സീറ്റ് നൽകാത്തതിന്റെ പേരിൽ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ പ്രതിഷേധനടപടിയിൽ വിമർശനവുമായി ആലത്തുർ എംപി രമ്യ ഹരിദാസ്. സ്ഥാനാർഥി പട്ടികയിൽ ഒരു പ്രശ്നവുമില്ല. സ്ത്രീകൾക്ക് പട്ടികയിൽ പ്രാതിനിധ്യം കിട്ടിയില്ലെന്ന് പറയാൻ കഴിയില്ലെന്നും രമ്യ പറഞ്ഞു. സ്ത്രീകളുടെ എണ്ണം കുറവാണെന്നു പറയാൻ കഴിയില്ല.വിജയ സാദ്യത നോക്കിയാണ് സ്ഥാനാർത്ഥികൾക്ക് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
ലതിക സുഭാഷ് പ്രതിഷേധിക്കേണ്ട സാഹചര്യമില്ലായിരുന്നു. സ്വന്തം വികാരമാണ് അവർ പ്രകടിപ്പിച്ചത്. ലതിക സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്നില്ല. ഇത്തരം വാർത്തകൾ മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും രമ്യ പറഞ്ഞു.