റെയ്‌ഡ് അവസാനിച്ചു; സ്വപ്‌നയുടെ ഫ്‌ളാറ്റില്‍നിന്ന് ലാപ്‌ടോപും പെന്‍ഡ്രൈവുമടക്കം പിടിച്ചെടുത്തു
Kerala

റെയ്‌ഡ് അവസാനിച്ചു; സ്വപ്‌നയുടെ ഫ്‌ളാറ്റില്‍നിന്ന് ലാപ്‌ടോപും പെന്‍ഡ്രൈവുമടക്കം പിടിച്ചെടുത്തു

ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകസ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധന അവസാനിച്ചു. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ പെന്‍ഡ്രൈവടക്കം കസ്റ്റംസ് സംഘം പിടിച്ചെടുത്തു.

സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇതെല്ലാം പ്രത്യേകം സീല്‍ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

സ്വപ്നയുടെ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് പരിശോധന. ഫ്ളാറ്റിലെ സന്ദർശക പട്ടികയും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കെയർ ടേക്കറുടെ മൊഴിയും രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കുന്നു. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി പുറത്ത് നിന്നുള്ളയാള്‍ എങ്ങനെ ഭക്ഷ്യവസ്തുക്കളടങ്ങിയ പാക്കറ്റ് അയച്ചുവെന്നും അന്വേഷിക്കും. കേസിലെ പ്രതിയായ സരിത്തിനെ ഇന്റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു.

Anweshanam
www.anweshanam.com