വ​യ​നാ​ട് ചു​ര​ത്തി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു: ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

ഒ​ന്‍​പ​താം വ​ള​വി​നു താ​ഴെ ത​ക​ര​പ്പാ​ടി​ക്ക​ടു​ത്ത് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് റോ​ഡ് ഇ​ടി​ഞ്ഞ​ത്
വ​യ​നാ​ട് ചു​ര​ത്തി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു: ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

വ​യ​നാ​ട്: വ​യ​നാ​ട് ചു​ര​ത്തി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു. ഒ​ന്‍​പ​താം വ​ള​വി​നു താ​ഴെ ത​ക​ര​പ്പാ​ടി​ക്ക​ടു​ത്ത് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് റോ​ഡ് ഇ​ടി​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ചു​ര​ത്തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

രാത്രി പത്തു മണിക്ക് ശേഷം യാത്രാനുമതിയുള്ള വലിയ വാഹനങ്ങള്‍ ചുരത്തിന്‍റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ദേശീയ പാത ഉദ്യോഗസ്ഥരും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com