മ​ണ്ണി​ടി​ച്ചി​ല്‍; കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വീണ്ടും നീ​ട്ടി
Kerala

മ​ണ്ണി​ടി​ച്ചി​ല്‍; കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വീണ്ടും നീ​ട്ടി

നോ​ര്‍​ത്ത് ഗോ​വ​യ്ക്കു സ​മീ​പം പെ​ര്‍​ണേ​മി​ന​ടു​ത്തു​ള്ള തു​ര​ങ്ക ചു​മ​രു​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ ന​ട​ക്കു​ന്നതിനാലാണ് ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം തു​ട​രുന്നത്

News Desk

News Desk

കൊ​ച്ചി: കൊ​ങ്ക​ണ്‍ പാ​ത​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മൂ​ന്നാം ത​വ​ണ​യും നീ​ട്ടി. നോ​ര്‍​ത്ത് ഗോ​വ​യ്ക്കു സ​മീ​പം പെ​ര്‍​ണേ​മി​ന​ടു​ത്തു​ള്ള തു​ര​ങ്ക ചു​മ​രു​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ ന​ട​ക്കു​ന്നതിനാലാണ് ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം തു​ട​രുന്നത്. ഈ ​മാ​സം 10 വ​രെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാകാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും നീ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം -​ ലോ​ക്മാ​ന്യ​തി​ല​ക് പ്ര​തി​ദി​ന സ്പെ​ഷ​ല്‍ (06346), റി​ട്ടേ​ണ്‍ സ​ര്‍​വീ​സ് (06345) എ​ന്നി​വ ഈ മാസം 15 വ​രെ റ​ദ്ദാ​ക്കി. ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി രാ​ജ​ധാ​നി സൂ​പ്പ​ര്‍​ഫാ​സ്റ്റ് (02431) 15,17 തീ​യ​തി​ക​ളി​ലെ​യും ന്യൂ​ഡ​ല്‍​ഹി -​ തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി​യു​ടെ (02432) 13, 15 തീ​യ​തി​ക​ളി​ലെ​യും സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം -​ ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍ മം​ഗ​ള എ​ക്സ്പ്ര​സ് (02617, 02618) 15 വ​രെ മ​ഡ്ഗാ​വ്, പൂ​നെ വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും. നി​സാ​മു​ദ്ദീ​ന്‍ -​ എ​റ​ണാ​കു​ളം തു​ര​ന്തോ (02284) 12നും ​എ​റ​ണാ​കു​ളം -​ നി​സാ​മു​ദ്ദീ​ന്‍ തു​ര​ന്തോ (02283) 15നും ​പൂ​നെ, ഗു​ണ്ട​ക്ക​ല്‍, ജോ​ലാ​ര്‍​പേ​ട്ട വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും.

Anweshanam
www.anweshanam.com