കെവി തോമസ് കെപിസിസി വര്‍ക്കിംങ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ്

എന്നാല്‍ തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പ്രതികരിച്ചു.
കെവി തോമസ് കെപിസിസി വര്‍ക്കിംങ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ്

ന്യൂ ഡല്‍ഹി: കെവി തോമസ് കെപിസിസി വര്‍ക്കിംങ് പ്രസിഡന്റാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെപിസിസിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.

എന്നാല്‍ തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. തന്നെ അവഗണിക്കുന്ന കോണ്‍ഗ്രസ് നീക്കങ്ങളില്‍ അസംതൃപ്തനായ കെവി തോമസ് പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. തോമസ് ഇടത്തേക്ക് ചായുകയാണെന്ന സൂചനകള്‍ ശക്തമായതോടെ സോണിയാ ഗാന്ധി നേരിട്ട് അനുനയനീക്കം നടത്തുകയായിരുന്നു. സോണിയയുടെ നിര്‍ദ്ദേശപ്രകാരം കെവി തോമസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com