കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ട: ടീക്കാറാം മീണ
Kerala

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ട: ടീക്കാറാം മീണ

ഉപതിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മിഷന്‍റെ തീരുമാനമെങ്കില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.

By News Desk

Published on :

ആലപ്പുഴ: കുട്ടനാട് , ചവറ നിയമസഭാ മണ്ഡലങ്ങളില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ടീക്കാറാം മീണ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക എളുപ്പമല്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷത്തില്‍താഴെ മാത്രമെ സമയം ഉള്ളൂ എന്നിവ കണക്കിലെടുക്കണം. ഉപതിരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മിഷന്‍റെ തീരുമാനമെങ്കില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com