കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബറിൽ
Kerala

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബറിൽ

വോട്ടെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും

News Desk

News Desk

തിരുവനന്തപുരം: കേരളത്തില്‍ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ എത്തുകയായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ നാല് മാസത്തേക്ക് മാത്രമായി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നാണ് പൊതുവെ സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Anweshanam
www.anweshanam.com