'എല്ലാ വര്‍ഗീയതയും മോശമാണ്': എ വിജയരാഘവനെതിരെ കുഞ്ഞാലിക്കുട്ടി

എല്ലാ വര്‍ഗീയതയും മോശമാണ് അതില്‍ തരംതിരിവ് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
'എല്ലാ വര്‍ഗീയതയും മോശമാണ്':  എ വിജയരാഘവനെതിരെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: എ വിജയരാഘവനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. എല്ലാ വര്‍ഗീയതയും മോശമാണ് അതില്‍ തരംതിരിവ് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന സിപിഎം സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

എല്ലാ വര്‍ഗീയതയും മോശമാണ്, വര്‍ഗീയതയുടെ കാര്യത്തില്‍ തരംതിരിവ് വേണ്ട. അത് അപലപിക്കേണ്ടതാണ്. ന്യൂനപക്ഷ വികാരം മുതലെടുത്ത് സിപിഎം പല വേളകളില്‍ എടുത്ത നിലപാടുകള്‍ ശരിയല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. വോട്ടിനു വേണ്ടിയാണ് അത്തരം സമീപനങ്ങള്‍ എടുത്തത്. ആ തരംതിരിവാണ് മോശം. നമ്മുടെ രാജ്യത്ത് ബിജെപി ഉള്ളതു കൊണ്ട് ഇവിടത്തെ ഗൗരവമുള്ള പ്രശ്നം അവരുണ്ടാക്കുന്ന വര്‍ഗീയതയാണ്' - അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com