കുഞ്ഞാലിക്കുട്ടിയുടെ രാജി: തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ലീഗ്

തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.
കുഞ്ഞാലിക്കുട്ടിയുടെ രാജി: തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ രാജി തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍. തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തീരുമാനം ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്.

മുസ്ലീം ലീഗിന്റേതാണ് തീരുമാനമെന്ന് കെപിഎ മജീദും അറിയിച്ചിരുന്നു. ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രീകരിച്ചാകും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുക. സംസ്ഥാന രാഷ്ട്രീയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് കെ പി എ മജീദ് പറഞ്ഞിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com