തന്നെ കേസിൽ കുടുക്കിയതിൽ പാർട്ടിക്ക് പങ്കില്ല; സിപിഎം ചെളിവാരി എറിഞ്ഞു: കുമ്മനം

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്നും കുമ്മനം
തന്നെ കേസിൽ കുടുക്കിയതിൽ പാർട്ടിക്ക് പങ്കില്ല; സിപിഎം ചെളിവാരി എറിഞ്ഞു: കുമ്മനം

കൊല്ലം: തന്നെ പണമിടപാട് കേസില്‍ കുടുക്കിയ സംഭവത്തില്‍ പാര്‍ട്ടിയിലെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എം ആണ് ശ്രമിച്ചതെന്നും കുമ്മനം.

മാഫിയ രാഷ്ട്രീയ കൂട്ട് കെട്ട് ആണ് ആരോപണത്തിന് പിന്നിലെന്നും കുമ്മനം പറഞ്ഞു. ഭാരവാഹിത്വം സംബന്ധിച്ച ശോഭാ സുരേന്ദ്രന്റെ നിലപാട് സംബന്ധിച്ച്‌ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്നും കുമ്മനം പ്രതികരിച്ചു.

ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയം ഇല്ല.ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com