
കാസര്‍കോട്: കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ മുഖ്യപ്രതി പൊലീസ് പിടിയില്‍. കുമ്പള സ്വദേശിയായ ശ്രീകുമാറാണ് പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട് ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശ്രീകുമാര്‍.
അതേസമയം ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു യുവാക്കളെ കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സ്വദേശികളായ റോഷന് (21), മണി (19) എന്നിവരാണ് മരിച്ചത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് വെട്ടിക്കൊന്നത്. വഴിയാത്രക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്ബള പൊലീസ് എത്തി ഈയാളെ കുമ്ബള സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.