നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച  ആരോഗ്യ പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി

News Desk

News Desk

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോഗ്യപ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുളത്തൂപ്പുഴ സ്വദേശിയായ യുവതിയെയാണ് പ്രദീപ് പീഡിപ്പിച്ചത്. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്നാണ് യുവതിയുടെ മൊഴി. കുളത്തുപ്പുഴ സ്വദേശിയായ യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്റെ ഭരതന്നൂരിലെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്.

തുടര്‍ന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതി വെള്ളറട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Anweshanam
www.anweshanam.com