
തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ജൂലൈ ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും വിവിധ വിദ്യാര്‍ഥി സംഘടനകളും നല്കിയ പരാതികള്‍ പരിഗണിച്ചുകൊണ്ടാണു തീരുമാനമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീ അറിയിച്ചു.
പ്രോ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബിന്റെ അധ്യക്ഷതയില്‍ കൂടിയ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ നടപടികള്‍ക്കായി വിഷയം അക്കാദമിക് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാനും തീരുമാനിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. പി.ഒ.ജെ. ലബ്ബ, ഡോ. സി. സതീഷ്കുമാര്‍, ഡോ. ജി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.