സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി ദാവൂദെന്ന് റമീസിന്റെ മൊഴി

12 തവണ ഇയാള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തി.
സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി ദാവൂദെന്ന് റമീസിന്റെ മൊഴി

കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബിയാണെന്ന് കേസിലെ പ്രതി കെടി റമീസിന്റെ മൊഴി. 12 തവണ ഇയാള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.

കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോര്‍ഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്. മൊഴിയുടെ പൂര്‍ണരൂപമല്ല മറിച്ച് മൊഴിയുടെ വിശദാംശങ്ങളാണ് പ്രതികളെ കരുതല്‍ തടങ്കലിലാക്കാനായി ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചത്.

166 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടിലുള്ളത്. 21 തവണ കടത്തുകയും 21ാമത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നു.

Related Stories

Anweshanam
www.anweshanam.com