സ്വപ്​നയെ വിളിച്ചത്​ യു.എ.ഇ ​കോൺസൽ ജനറലി​ന്‍റെ നി​ർദേശപ്രകാരം; പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍
Kerala

സ്വപ്​നയെ വിളിച്ചത്​ യു.എ.ഇ ​കോൺസൽ ജനറലി​ന്‍റെ നി​ർദേശപ്രകാരം; പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍

സ്വപ്​നയെ വിളിച്ചത്​ അസമയത്തല്ല. വന്ന സന്ദേശങ്ങളുടെ സ്​ക്രീൻ ഷോട്ടുള്ളതായും മേയ്​ 27 മുതൽ ജൂൺ 26 വരെ വിളിച്ചതായും മന്ത്രി പറഞ്ഞു

By News Desk

Published on :

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിളിച്ചെന്ന് സമ്മതിച്ച് കെ ടി ജലീൽ. എന്നാൽ കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്ന് ജലീല്‍ പറഞ്ഞു.

'റംസാന്‍ കാലത്ത് സാധാരണ ഭക്ഷ്യ കിറ്റ് കൊടുക്കാറുണ്ട്. കഴിഞ്ഞ മേയ് 27ന് യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് എനിക്കൊരു സന്ദേശം വന്നു. ഞങ്ങളുടെ അടുത്ത് ഭക്ഷണ കിറ്റുകളുണ്ട്. എവിടെയെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അറിയിക്കണം. എങ്ങനെയാണ് ഇത് അറേഞ്ച് ചെയ്യുക എന്ന് ചോദിച്ചു. തുടര്‍ന്നാണ് സ്വപ്ന നിങ്ങളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എനിക്ക് മെസേജ് ചെയ്തത്. കോണ്‍സുല്‍ ജനറല്‍ പറഞ്ഞത് അനുസരിച്ചാണ് അവരുമായി ബന്ധപ്പെടുന്നത്.ആയിരത്തോളം ഭക്ഷണ കിറ്റുകള്‍ കിട്ടുകയും, വിതരണം ചെയ്യുകയും ചെയ്തു. യു.എഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ ഫെഡിന് ട്രാന്‍സ്ഫര്‍ ചെയ്തത്'- മന്ത്രി പറഞ്ഞു.

സ്വപ്​നയെ വിളിച്ചത്​ അസമയത്തല്ല. വന്ന സന്ദേശങ്ങളുടെ സ്​ക്രീൻ ഷോട്ടുള്ളതായും മേയ്​ 27 മുതൽ ജൂൺ 26 വരെ വിളിച്ചതായും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഒമ്പതു തവണ വിളിച്ചതായും ഇതെല്ലാം കിറ്റുകൾ ഏർ​പ്പാടാക്കാനായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ മാസത്തില്‍ ഒമ്ബത് തവണയാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. കൂടാതെ പ്രതികള്‍ പലതവണ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം നാസറുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയത് അറിഞ്ഞിരുന്നില്ലെന്നും, സരിത്ത് ഓഫീസില്‍ വന്നിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു.

Anweshanam
www.anweshanam.com