
ഇന്ധനവില വര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വില കൂടുകയും കുറയുകയും ചെയ്യും. ഇന്ധനവില നിര്‍ണയാധികാരം എടുത്ത് കളഞ്ഞത് യു.പി.എ സര്‍ക്കാരണ്, കോണ്‍ഗ്രസിന് എങ്ങനെ അതിനെതിരെ പറയാന്‍ കഴിയുമെന്നും സുരേന്ദ്രന് ചോദിച്ചു.
യു.പി.എ സര്‍ക്കാര്‍ ചെയ്ത തെറ്റായ കാര്യം സര്‍ക്കാര്‍ തിരുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, അത് അത്ര എളുപ്പം തിരുത്താന്‍ കഴിയുന്ന കാര്യമല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്പോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ആരാണ് ഇതൊക്കെ നോക്കുന്നതെന്നായിരുന്നു പെട്രോള്‍ വില തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി. പെട്രോള്‍ വിലവര്‍ധനവ് ജനങ്ങളെ ബാധിക്കില്ല. 87 രൂപയ്ക്ക് യുപിഎ ഭരണകാലത്ത് പെട്രോള്‍ അടിച്ചിട്ടുണ്ട്. ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന് ചോദിച്ചു.