ഡ്രെെവർമാരുടെ ജോലിഭാരം കുറയ്ക്കും:തൊഴിലാളി യൂണിയനുമായി കെഎസ്ആർടിസി കരാർ ഒപ്പ് വയ്ക്കും

ഡ്രെെവർമാരുടെ ജോലിഭാരം കുറയ്ക്കും:തൊഴിലാളി യൂണിയനുമായി കെഎസ്ആർടിസി കരാർ ഒപ്പ് വയ്ക്കും

തിരുവനന്തപുരം:ഡ്രൈവര്‍മാരുടെജോലിഭാരംകുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനായി തൊഴിലാളി യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി കരാര്‍ ഒപ്പുവയ്ക്കും.

ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ആവിഷ്കരിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ക്രൂ ചെയ്ഞ്ചും ഹൈക്കോടതി ഇടപെടലും, യൂണിയനുകളുടെ സമര്‍ദവും കാരണം നേരത്തെ ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ബസപകടത്തില്‍ ഡ്രൈവര്‍ മരിച്ചതിന് പിന്നാലെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ജീവനക്കാര്‍ക്ക് എട്ടുമണിക്കൂര്‍ മാത്രം ജോലി ഉറപ്പു വരുത്തുന്ന ക്രൂ ചെയ്ഞ്ച് നടപ്പാക്കുന്നത്. ബംഗളൂരു അടക്കമുള്ള പത്ത് ദീര്‍ഘദൂര റൂട്ടുകളില്‍ ഇത് ഏര്‍പ്പെടുത്തിയെങ്കിലും പൂര്‍ണതോതില്‍ നടപ്പാക്കാനായിട്ടില്ല.

എട്ടു മണിക്കൂറാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് എല്ലാദിവസവും ഡ്യൂട്ടിയെടുക്കേണ്ടിവരുമെന്ന കാരണം പറഞ്ഞ് യൂണിയനുകള്‍ വീണ്ടും കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം ബദല്‍മാര്‍ഗം തീരുമാനിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com