കെഎസ്​ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ്​ സര്‍വിസ്​ നടത്തും
Kerala

കെഎസ്​ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ്​ സര്‍വിസ്​ നടത്തും

ബംഗളൂരുവില്‍നിന്ന്​ സംസ്​ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്​ കോഴിക്കോട്​ വഴിയും പാലക്കാട്​ വഴിയുമായിരിക്കും സര്‍വിസ്​ നടത്തുക.

News Desk

News Desk

കോഴിക്കോട്​: ഓണത്തോട്​ അനുബന്ധിച്ച്‌​ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ കെ.എസ്​.ആര്‍.ടി.സി അന്തര്‍ സംസ്​ഥാന ബസ്​ സര്‍വിസ്​ നടത്തും. ആഗസ്​റ്റ്​ 25 മുതല്‍ സെപ്​റ്റംബര്‍ ആറുവരെയാണ്​ സര്‍വിസ്​ നടത്തുക. ബംഗളൂരുവില്‍നിന്ന്​ സംസ്​ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്​ കോഴിക്കോട്​ വഴിയും പാലക്കാട്​ വഴിയുമായിരിക്കും സര്‍വിസ്​ നടത്തുക. ഈ സര്‍വിസുകളില്‍ 10 ശതമാനം അധിക നിരക്ക്​ ഉള്‍പ്പെടെ എന്‍ഡ്​ ടു എന്‍ഡ്​ യാത്രാനിരക്കിലായിരിക്കും സര്‍വിസ്​. ടിക്കറ്റുകള്‍ ഇന്നുമുതല്‍ www.online.keralartc.com ല്‍ ലഭ്യമാകും.

കേരള, കര്‍ണാടക, തമിഴ്​നാട്​ സര്‍ക്കാരുകള്‍ തീരുമാനിക്കുന്ന കോവിഡ്​ ​മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്​ഥരാകും. എല്ലാ യാത്രക്കാരും കോവിഡ്​ ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്​ത്​ യാത്രാവേളയില്‍ യാത്രാപാസ്​ ഹാജരാക്കണം. യാത്രക്കായി ആവശ്യമായി യാത്രക്കാര്‍ ഇല്ലാതെ സര്‍വിസ്​ റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട്​ ചെയ്യും.

യാത്രാദിവസം കേരള, കര്‍ണാടക, തമിഴ്​നാട്​ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ഇതിന്​ സമ്മതമല്ലെങ്കില്‍ ടിക്കറ്റ്​ തുക തിരികെ നല്‍കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്​ക്​ ധരിക്കണം. ആരോഗ്യസേതു ആപ്​ ​െമാബൈലില്‍ ഡൗണ്‍ലോഡ്​ ചെയ്യണം. കേരളം, തമിഴ്​നാട്​, കര്‍ണാടക സംസ്​ഥാനങ്ങള്‍ യാത്രാനുമതി നിഷേധിച്ചാല്‍ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത യാത്രക്കാര്‍ക്ക്​ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും മാനേജിങ്​ ഡയറക്ടര്‍ അറിയിച്ചു.

Anweshanam
www.anweshanam.com