
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും ജനുവരി മുതല്‍ പുനഃരാരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.
ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്കി. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്ബ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചു.
ക്രിസ്മസ്-പുതുവത്സര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി നാല് വരെയാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരുവിലേയ്ക്കും തിരിച്ചും സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.