കെ എസ് ആർ ടി സി പ്രതിപക്ഷ സംഘടനകൾ ആഹ്വനം ചെയ്ത പണിമുടക്ക് ആരംഭിച്ചു

കെ എസ് ആർ ടി സി പ്രതിപക്ഷ സംഘടനകൾ ആഹ്വനം ചെയ്ത പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. ഐ എൻ ടി യു സി,ബി എം എസ് എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ദീർഘദൂര സർവീസുകൾ ഉൾപ്പടെയുള്ള മുടങ്ങും.കേരളം സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ ചേരുന്നുണ്ട്. ഒരു വിഭാഗം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.

സംഘടനകളുമായി ബിജുപ്രഭാകർ ഒത്തുതീർപ്പു ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉള്ള ഉത്തരവിറക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. ഈ ആവശ്യം സർക്കാരിന് ആലോചിക്കാതെ പറയാൻ കഴിയില്ല എന്ന എം ഡി യുടെ മറുപടിയിൽ ചർച്ച പരാജയപ്പെടുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com