
തിരുവനന്തപുരം∙ കെഎസ്ആർടിസി യൂണിയനുകളുമായി എംഡി നടത്തിയ ചർച്ച പരാജയം. നാളെ നടത്താൻ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവയ്ക്കില്ലെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
കെഎസ്ആർടിസിയിൽ സ്വകാര്യവൽക്കരണത്തിനെതിരെയും ശമ്പള പരിഷ്ക്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫെബ്രുവരി 23ന് പണിമുടക്കിന് ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് തീരുമാനിച്ചത്.
സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്നും പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി.
അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരാണനൂകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ കുറ്റപ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്കരണ നടപടികള്‍ വിശ്വാസത്തിലെടുക്കുന്നുെവെന്നും നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.