കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​ക
കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​ക.

സംസ്ഥാനത്ത് ഗൃഹനിരീക്ഷണം ആകാമെന്ന് വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരെയാകും ഇത്തരത്തില്‍ ചികിത്സ നല്‍കുക. എന്നാല്‍ ആരെയും ഹോം ഐസോലേഷന് നിര്‍ബന്ധിക്കില്ല. ഇത്തരത്തില്‍ ഹോം ഐസോലേഷന് താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്തവരെയാണ് ഹോം ഐസോലേഷനില്‍ കഴിയാന്‍ അനുവദിക്കുക. ഹോം ഐസോലേഷനില്‍ കഴിയുന്നവര്‍ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തും ജിമ്മുകള്‍ തുറക്കു​മെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. ആഗസ്​റ്റ്​ അഞ്ച്​ മുതലാവും ജിമ്മുകള്‍ തുറക്കുക. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ കശുവണ്ടി ഫാക്​ടറികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും. ലോക്​ഡൗണ്‍ തീരും വരെ സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അനുമതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com