കെഎസ്ആര്‍ടിസി റിലേ സര്‍വീസ് തിങ്കളാഴ്ച മുതല്‍
Kerala

കെഎസ്ആര്‍ടിസി റിലേ സര്‍വീസ് തിങ്കളാഴ്ച മുതല്‍

കെഎസ്ആര്‍ടിസി റിലേ ബസ് സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. തൃശൂര്‍-കോഴിക്കോട് റൂട്ടിലാണ് ബസ് സര്‍വീലുകള്‍ ആരംഭിക്കുക.

News Desk

News Desk

തൃശൂര്‍: കെഎസ്ആര്‍ടിസി റിലേ ബസ് സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. തൃശൂര്‍-കോഴിക്കോട് റൂട്ടിലാണ് ബസ് സര്‍വീലുകള്‍ ആരംഭിക്കുക. തൃശൂരില്‍നിന്ന് കുറ്റിപ്പുറത്തേക്കും അവിടെനിന്ന് മറ്റൊരു ബസില്‍ കോഴിക്കോട്ടേക്കുമാണ് യാത്ര. തിങ്കളാഴ്ച പുലര്‍ച്ച 5.30 മുതല്‍ തൃശൂരില്‍നിന്ന് സര്‍വിസ് ആരംഭിക്കും. കോഴിക്കോട്ടുനിന്ന് രാവിലെ ആറിന് ആദ്യ ബസ് പുറപ്പെടും. ഇരുഭാഗത്തേക്കുമുള്ള തുടര്‍ യാത്രക്ക് കുറ്റിപ്പുറത്ത് ബസുകളുണ്ടാവും. വൈകീട്ട് 6.30 വരെ തൃശൂരില്‍നിന്ന് കുറ്റിപ്പുറത്തേക്ക് ബസ് സര്‍വിസുണ്ടാകും. വൈകീട്ട് ആറുവരെ കോഴിക്കോട്ടുനിന്ന് സര്‍വിസുണ്ടാവും. കുറ്റിപ്പുറത്തുനിന്ന് വൈകീട്ട് 7.40 വരെ തൃശൂരിലേക്കും 7.10 വരെ കോഴിക്കോട്ടേക്കും സര്‍വിസുണ്ടാകുമെന്ന് തൃശൂര്‍ ഡി.ടി.ഒ കെ.ടി. സെബി അറിയിച്ചു.

Anweshanam
www.anweshanam.com