കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ആരംഭിക്കാനിരുന്ന ദീര്‍ഘദൂര സര്‍വ്വീസ് റദ്ദാക്കി

ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ആരംഭിക്കാനിരുന്ന ദീര്‍ഘദൂര സര്‍വ്വീസ് റദ്ദാക്കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ആരംഭിക്കാനിരുന്ന കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ റദ്ദാക്കി. ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് തീരുമാനം.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്തി​യാ​ലും രോ​ഗ പ​ക​ര്‍​ച്ച​യു​ണ്ടാ​വാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ഇ​ക്കാ​ര്യം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗ​ത​ഗാ​ഗ​ത മ​ന്ത്രി​യെ അ​റി​യി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ സ​ര്‍​വീ​സ് വേ​ണ്ടാ​യെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു.

206 ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കാ​നി​രു​ന്ന​ത്. കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ 25 ഡി​പ്പോ​ക​ള്‍ നി​ല​വി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു ക​ളി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലു​ള്ള ഡി​പ്പോ​ക​ള്‍ ഒ​ഴി​വാ​ക്കി സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com