പുതുപ്പള്ളിയില്‍ കെ​എ​സ്‌ആ​ര്‍​ടി​സി കാ​റി​ലി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

നാ​ലു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
പുതുപ്പള്ളിയില്‍ കെ​എ​സ്‌ആ​ര്‍​ടി​സി കാ​റി​ലി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

കോ​ട്ട​യം: പു​തു​പ്പ​ള്ളി​ക്ക് സ​മീ​പം തൃ​ക്കോ​ത​മം​ഗ​ല​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ഓ​ള്‍​ട്ടോ കാ​റി​ലി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. നാ​ലു പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോട്ടയം വടക്കേക്കര എല്‍ പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം. ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

Related Stories

Anweshanam
www.anweshanam.com