കെ.എസ്​.എഫ്​.ഇയിലെ വിജിലന്‍സ്​ നടപടി; ധനമന്ത്രി രോഷം കൊള്ളുന്നത് എന്തിനെന്ന് ചെന്നിത്തല

നേരത്തെ കിഫ്​ബിക്കെതിരായ സി.എ.ജി രേഖക്കെതിരെയും ഐസക്​ ശബ്​ദമുയര്‍ത്തിയിരുന്നു
കെ.എസ്​.എഫ്​.ഇയിലെ വിജിലന്‍സ്​ നടപടി; ധനമന്ത്രി രോഷം കൊള്ളുന്നത് എന്തിനെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സത്യവും പുറത്തുവരരുത് എന്ന നിലപാടാണ് ധനമന്ത്രിയുടേത്. കെഎസ്എഫ്ഇയിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ ക്രമക്കേടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഓപ്പറേഷന്‍ ബചതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പണം വകമാറ്റി ചിലവിട്ടു, കൊള്ളചിട്ടി തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പിരിവ് തുക ട്രഷറിയില്‍ അടയ്ക്കുന്നതിലും വീഴ്ച്ച സംഭവിച്ചുവെന്നാണ് കണ്ടെത്തലുണ്ട്.

ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. നാല്‍പത് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപത് സ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേട് വിജിലന്‍സ് സംഘം സ്ഥിരീകരിച്ചു. വ്യാപകമായി പണം വകമാറ്റി ചിലവഴിക്കുന്നു. ബിനാമി പേരില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. തൃശൂരിലെ ഒരു ബ്രാഞ്ചില്‍ രണ്ട് പേര്‍ 20 ചിട്ടിയിലും ഒരാള്‍ 10 ചിട്ടിയിലും ചേര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കിഫ്​ബിക്കെതിരായ സി.എ.ജി രേഖക്കെതിരെയും ഐസക്​ ശബ്​ദമുയര്‍ത്തിയിരുന്നു. വിചിത്രമായ നിലപാടാണത്​. ബിജു രമേശി​െന്‍റ മൊഴിയുടെ അടിസ്​ഥാനത്തിലെടുത്ത കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ നേരത്തെ ബിജു രമേശ്​ മൊഴി നല്‍കിയിരുന്നു. അതി​െന്‍റ ഭാഗമായി ഹാജരാക്കിയ സി.ഡി രണ്ട്​ അന്വേഷണത്തിലും വ്യാജമാണെന്ന്​ കണ്ടെത്തിയതാണ്​. എനിക്കെതിരെയുള്ള നീക്കത്തെ ഞാന്‍ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക്​ ഒരു ചുക്കും ചെയ്യാനാകില്ല. നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്ന കെ റെയില്‍ പദ്ധതിയുമായി മ​ുന്നോട്ടുപോകുന്ന സര്‍ക്കാരിന്​ വിഷയത്തില്‍ കച്ചവട മനോഭാവമുള്ളത്​. പദ്ധതിയുമായി സംസ്​ഥാനംമുന്നോട്ടുപോകാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com