കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേട്; പരിശോധിച്ച 40 ൽ 35 ലും ഗുരുതര വീഴ്ചകൾ

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്
കെ എസ് എഫ് ഇ  ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേട്; പരിശോധിച്ച 40 ൽ 35 ലും ഗുരുതര വീഴ്ചകൾ

ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ ബചത്' പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പരിശോധന നടത്തിയ 40 ബ്രാഞ്ചുകളിൽ 35 ഇടങ്ങളിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പത്ത് ലക്ഷത്തിന് മുകളിലുള്ള ചിട്ടികളിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പല ബ്രാഞ്ചുകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി വിജിലൻസ് സംഘം അറിയിച്ചു. തട്ടിപ്പ് ചിട്ടികൾ വ്യാപകമായി എല്ലാ ബ്രാഞ്ചുകളിലും നടത്തുന്നുണ്ട്.

ചിട്ടിയിലെ ആദ്യ ഗഡു ട്രഷറിയിലോ ദേശസാൽകൃത ബാങ്കുകളിലോ അടക്കണം എന്നതാണ് ചട്ടം. എന്നാൽ ഇക്കാര്യം പാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കെ എസ് എഫ് ഇ ജീവനക്കാർ ബിനാമി പേരിൽ ചിട്ടി പിടിക്കുന്നത് വ്യാപകമാണെന്നും പരിശോധനയിൽ തെളിഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com