വിജിലന്‍സ്​​ റെയ്​ഡ്​ ചിട്ടിയെക്കുറിച്ച് ധാരണയില്ലാതെ: കെ.എസ്​.എഫ്​.ഇ

ചിട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച്‌​ പോലും മനസ്സിലാക്കാതെയാണ്​ മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലിയുമായി ഉദ്യോഗസ്​ഥര്‍ ബ്രാഞ്ചുകള്‍ പരിശോധിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു
വിജിലന്‍സ്​​ റെയ്​ഡ്​ ചിട്ടിയെക്കുറിച്ച് ധാരണയില്ലാതെ: കെ.എസ്​.എഫ്​.ഇ

തിരുവനന്തപുരം: വിജിലൻസിനെതിരേ കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്. ചിട്ടിയുടെ പ്രവർത്തന രീതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളിൽ പരിശോധന നടത്താനെത്തിയതെന്ന് ഫിലിപ്പോസ് തോമസ് ആരോപിച്ചു.

ട്രഷറി ഡെപ്പോസിറ്റ്​ കൊടുക്കാതെ ഒരു ചിട്ടിപോലും ആരംഭിച്ചിട്ടില്ല. ചിട്ടിയുടെ ലേല തീയതിക്ക്​ മു​മ്ബ്​ പണമടച്ചവരെ മാത്രമേ ലേലത്തില്‍ പ​ങ്കെടുപ്പിച്ചിട്ടുള്ളൂ.

Read also: കെ​എ​സ്‌എ​ഫ്‌ഇ ച​ര്‍​ച്ച നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ താ​ല്‍​പ​ര്യ​മില്ലെ​ന്ന് ഐസക്

മൂന്ന്​ ഉപഭോക്​താക്കള്‍ 50 മാസത്തെ ചിട്ടിയില്‍ ഇടക്കുവെച്ച്‌​ പണമടക്കുന്നതില്‍ വീഴ്​ച വരു​ത്തിയതിനെ കുറിച്ചായിരുന്നു കാസര്‍കോ​ട്ടെ​ ബ്രാഞ്ചില്‍​ വിജിലന്‍സ്​ അന്വേഷിച്ചത്.​ വീഴ്​ച വരുത്തിയവര്‍ പണമടക്കാതെ എങ്ങനെയാണ്​ മറ്റുള്ളവര്‍ക്ക്​ പണം നല്‍കുന്നതെന്നും ചോദിച്ചു. തുടര്‍ന്ന്​ ചിട്ടിയുടെ നടത്തിപ്പ്​ രീതികള്‍ വിജിലന്‍സിനെ ബ്രാഞ്ച്​ മാനേജര്‍ വിവരിച്ചുകൊടുത്തു. ചിട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച്‌​ പോലും മനസ്സിലാക്കാതെയാണ്​ മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലിയുമായി ഉദ്യോഗസ്​ഥര്‍ ബ്രാഞ്ചുകള്‍ പരിശോധിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു​.

ചിട്ടിതട്ടിപ്പ് സംബന്ധിച്ച ആരോപണത്തെ തുടർന്ന് ബ്രാഞ്ചുകളിൽ കെ.എസ്.എഫ്.ഇ നടത്തിയ ആഭ്യന്തര ഓഡിറ്റിൽ ഗുരുതരമായ വീഴ്ച കണ്ടെത്താനായില്ലെന്നും ചെയർമാൻ വ്യക്തമാക്കി. വിജിലൻസ് സംഘം റെയ്‌ഡിനെത്തിയ 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റ് പൂർത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരവകരമായ വീഴച് ഒരു ബ്രാഞ്ചിൽ പോലും കണ്ടെത്തിയിട്ടില്ല. ദൈനംദിന ബിസിനസിലുണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകൾ പൂർത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമായ മറ്റൊരു വീഴ്ചയും ഓഡിറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതല്ലാത്ത എന്തെങ്കിലും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിൽ അവരക്കാര്യം അറിയിക്കട്ടെ. ആ സന്ദർഭത്തിൽ അതിൽ പ്രതികരിക്കാമെന്നും ഫിലിപ്പോസ് തോമസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ്​ 36 ബ്രാഞ്ചുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്​. ചിറ്റാളന്‍മാരില്‍നിന്ന്​ ആദ്യഗഡു ലഭിക്കാതെ കെ.എസ്​.എഫ്​.ഇ ഫണ്ട്​ ഉപയോഗിച്ച്‌​ ട്രഷറിയില്‍ നിക്ഷേപം നടത്തുന്നു, ചിറ്റാളന്‍മാര്‍ നല്‍കുന്ന ചെക്കുകള്‍ കലക്​ഷനാകുന്നതിന്​ മുമ്ബുതന്നെ ഇവരെ നറുക്കില്‍ ഉള്‍പ്പെടുത്തി ചിട്ടി നല്‍കുന്നു, പല ചിട്ടികളിലും ചിറ്റാളന്‍മാര്‍ തുക അടക്കാതെ കെ.എസ്​.എഫ്​.ഇ പൊള്ള ചിട്ടികള്‍ നടത്തുന്നു തുടങ്ങിയ ക്രമക്കേടുകളാണ്​ കണ്ടെത്തിയത്​. വിജിലന്‍സ്​ ഡയറക്​ടറുടെ ഉത്തരവി​​െന്‍റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related Stories

Anweshanam അന്വേഷണം
www.anweshanam.com