അനാരോഗ്യം; കെ ആര്‍ ഗൗരിയമ്മയെ ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

നിലവിലെ പ്രസിഡന്റ് എ.എന്‍ രാജന്‍ബാബുവിനെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു
അനാരോഗ്യം; കെ ആര്‍ ഗൗരിയമ്മയെ ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

ആലപ്പുഴ: ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.ആര്‍ ഗൗരിയമ്മയെ ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് എ.എന്‍ രാജന്‍ബാബുവിനെ പുതിയ ജനറല്‍ സെക്രട്ടറിയായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടി പ്രസിഡന്റാക്കി. നിലവിലെ സെക്രട്ടറിയായ സഞ്ജീവ് സോമരാജനാണ് ആക്ടിംഗ് പ്രസിഡന്റ്. അനാരോഗ്യം കാരണം വിശ്രമത്തിലുള്ള ഗൗരിയമ്മ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗൗരിയമ്മയുടെ നിര്‍ദേശ പ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിനു ശേഷം പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com