കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു
Kerala

കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിർദേശിച്ചിട്ടുണ്ട്

News Desk

News Desk

തിരുവനന്തപുരം: കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. പട്ടികയിൽ നൂറിൽ താഴെ പേർ മാത്രമാണുള്ളത്. ഉടൻ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിർദേശിച്ചിട്ടുണ്ട്. എണ്ണം കൂടിയതിനാൽ നേരത്തെ സമർപ്പിച്ച പട്ടിക കേന്ദ്ര നേതൃത്വം തള്ളിയിരുന്നു.

അതേസമയം എഐസിസി പുനസംഘടനയിൽ അതൃപ്തിയുമായി നേതാക്കൾ രംഗത്തെത്തി. ഇന്നലെ 28 നേതാക്കൾ യോഗം ചേർന്നിരുന്നു. മുതിർന്ന നേതാവ് കപിൽ സിബൽ ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി.

Anweshanam
www.anweshanam.com