കെ.പി.സി.സി ജന.സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു
Kerala

കെ.പി.സി.സി ജന.സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

News Desk

News Desk

കണ്ണൂർ: ഐ.എൻ.ടി.യു.സി നേതാവും കെ.പി.സി.സി ജന.സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂർ ഡി.സി.സി മുൻ പ്രസിഡണ്ടായിരുന്നു. മൃതദേഹം ശ്രീ ചന്ദ് ഹോസ്പിറ്റലിൽ.

മുന്‍ ഡി സി സി പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രന്‍ നിരവധി തൊഴിലാളി അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഐ.എന്‍.ടി.യു.സിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കോണ്‍ഗ്രസിലെ സൗമ്യ മുഖമുള്ള നേതാവാണ് കെ.സുരേന്ദ്രന്‍ കണ്ണൂരിലെ തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വളര്‍ന്നു വന്ന അദ്ദേഹം ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ട്രേഡ് യൂനിയനിസ്റ്റായിരുന്നു

Anweshanam
www.anweshanam.com