സര്‍ക്കാര്‍ വകുപ്പുകളിലെ ക്രമക്കേട് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നീക്കം
Kerala

സര്‍ക്കാര്‍ വകുപ്പുകളിലെ ക്രമക്കേട് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നീക്കം

സർക്കാരിനെതിരായ നീക്കങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ സഹായവും ആവശ്യപ്പെട്ടു.

News Desk

News Desk

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാൻ പാർട്ടി അനുകൂല സർവീസ് സംഘടനയിലെ അംഗങ്ങൾക്ക് കെപിസിസി പ്രസിഡൻറിന്റെ നിർദ്ദേശം. വരുന്ന തിരഞ്ഞെടുപ്പുകളിൽ സർവീസ് സംഘടനകളുടെ സേവനം പാർട്ടിക്ക് നിർണായകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് മുല്ലപ്പള്ളി സർക്കാരിനെതിരായ നീക്കങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ സഹായവും ആവശ്യപ്പെട്ടത്.

പല രേഖകളും വിവരാവകാശ നിയമപ്രകാരം പോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ വിവിധ വകുപ്പുകളിൽ നിന്ന് കെപിസിസിയ്ക്ക് ആവശ്യമായ രേഖകൾ സമാഹരിയ്ക്കാൻ പാർട്ടി അനുകൂല സർവീസ് സംഘടന പ്രവർത്തകർ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ക്രമവിരുദ്ധമല്ലാത്ത വഴികളിലൂടെ രേഖകൾ ലദ്യമാക്കാനാണ് നിർദ്ദേശം.

Anweshanam
www.anweshanam.com