പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികത: കെ പി എ മജീദ്

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്‌ലിം ലീഗ് നേതാവ്
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികത: കെ പി എ മജീദ്

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ പി എ മജീദ് ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാര്‍ട്ടിക്ക് പിടിയില്ലാത്ത രീതിയില്‍ ആണ് ഗവണ്‍മെന്റ് പോകുന്നത്. കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കെ പി എ മജീദ് പറഞ്ഞു. കണ്ണൂര്‍ ലോബിയെ മറികടന്ന വിജയരാഘവന് എത്ര കണ്ട് വിജയിക്കാന്‍ ആകുമെന്ന് കണ്ടറിയണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മലപ്പുറത്ത് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com