ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കോവിഡ് 19;  കർശന നിയന്ത്രണവുമായി കോഴിക്കോട്
Kerala

ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കോവിഡ് 19; കർശന നിയന്ത്രണവുമായി കോഴിക്കോട്

കോഴിക്കോട് നഗരത്തിലെ മൂന്ന് വാർഡുകൾ കണ്ടൈൻമെൻ്റ് സോണാക്കി

By News Desk

Published on :

കോഴിക്കോട്: ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. അറുപത്തിയെട്ടുകാരനായ വെള്ളയില്‍ സ്വദേശി കുന്നുമ്മലില്‍ കൃഷ്ണനാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ വെള്ളയില്‍ ഇന്‍സ്പെക്ടര്‍‌ ഉള്‍പ്പടെ ഏഴ് പൊലീസുകാന്‍ ഇന്നലെ നിരീക്ഷണത്തില്‍ പോയിരുന്നു. ഇതിന് പുറമെ കൃഷ്ണന്റെ വീട്ടുകാരും ഇദേഹം ജോലി ചെയ്തിരുന്ന ഫ്ലാറ്റിലെ താമസക്കാരും ഉള്‍പ്പടെ 46 പേരും നിരീക്ഷണത്തിലാണ്.

പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് കോർപറേഷനിലെ മൂന്ന് വാർഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡും കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ ഓരോ കണ്ടെയ്ൻമെന്റ് ഡിവിഷനിൽ നിന്നും നാളെ 300 വീതം സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോഴിക്കോട് രാഷ്ട്രീയ, സാoസ്കാരിക യോഗങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല.

Anweshanam
www.anweshanam.com