
കോഴിക്കോട്: ചെറുവണ്ണൂരില്‍ ആക്രിക്കടയിൽ വന്‍ തീപിടിത്തം. ഫറോക്ക് ദേശീയ പാതയോട് ചേര്‍ന്നുള്ള ആക്രിക്കടയിലാണ് തീ പിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
തൊട്ടടുത്തുള്ള വാഹന ഷോറൂമിലേക്ക് തീ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. ജില്ലയിലെ 20 യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റ് പുറപ്പെട്ടിട്ടുണ്ട്.