ഓർക്കാട്ടേരിയിൽ ലീഗ്-സി.പി.എം സംഘർഷം

ആ സ്ഥലത്ത് കോടതിഉത്തരവ് പ്രകാരം കെട്ടിടനിര്‍മ്മാണം നടത്തുകയായിരുന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് പറയുന്നത്.
ഓർക്കാട്ടേരിയിൽ ലീഗ്-സി.പി.എം സംഘർഷം

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ലീഗ്-സി.പി.എം സംഘർഷം. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിന്‍റെ കെട്ടിടം പണി തടയാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കുറ്റ്യാടി- വടകര റോഡില്‍ റോഡ് വികസനത്തിനായി വ്യാപാരികള്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. ആ സ്ഥലത്ത് കോടതിഉത്തരവ് പ്രകാരം കെട്ടിടനിര്‍മ്മാണം നടത്തുകയായിരുന്നുവെന്നാണ് യൂത്ത് ലീഗ് നേതാവ് പറയുന്നത്. ഒരു നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.

മുകളിലെ നിലയുടെ നിര്‍മ്മാണംപൂര്‍ത്തിയായിക്കൊണ്ടിരിക്കെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതും നിര്‍മ്മാണം തടസ്സപ്പെടുത്തിയതും. അപ്പഴേക്കും വിവരമറിഞ്ഞ് ലീഗ് പ്രവര്‍ത്തകരും സംഘടിച്ചെത്തി. തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com