കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനം

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത് മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. 20 ,000 ഡോസ് കോവിഡ് വാക്‌സിൻ നിലവിൽ ജില്ലയിൽ സ്റ്റോക്കുണ്ട്.
കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനം

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത് മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. 20 ,000 ഡോസ് കോവിഡ് വാക്‌സിൻ നിലവിൽ ജില്ലയിൽ സ്റ്റോക്കുണ്ട്.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ കൂടുതൽ ഡോസ് വാക്‌സിൻ ജില്ലയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ചകളിൽ ജില്ലയിൽ കൂട്ടംകൂടുന്നതിനും കടകൾ തുറക്കുന്നതിനും വിലക്കുണ്ട്. രോഗികൾ കൂടുമ്പോഴും ജില്ലയിൽ ടെസ്റ്റ് നടത്തുന്നതിനും വാക്‌സിൻ വിതരണത്തിനും ജില്ല തയ്യാറെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു.

എന്നാൽ സമ്പൂർണ ലോക്ക് ഡൗൺ അല്ല ഒരു പാതി ലോക്ക്ഡൗൺ ആണ് ജില്ലയിൽ നടപ്പാക്കുന്നത്. പൊതുജനങ്ങൾ ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവു എന്ന്ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടരുത്. അവശ്യ സാധനകൾ വിൽക്കുന്ന കട ഏഴ് മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാവു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com