മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ ഗതാഗത തടസ്സം; രണ്ട്​​ പേർക്ക്​ പരിക്ക്
Kerala

മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ ഗതാഗത തടസ്സം; രണ്ട്​​ പേർക്ക്​ പരിക്ക്

റോഡരികില്‍ നിന്നിരുന്ന വാകമരമാണ്​ വീണത്​. അ​​​ഞ്ചോളം വൈദ്യുതി തുണുകളും മരം വീണ്​ തകര്‍ന്നു.

By Thasneem

Published on :

കോഴിക്കോട്​: ഈസ്​റ്റ്​ വെള്ളിമാടുകുന്ന്​ മൂഴിക്കല്‍ പാലത്തിന്​ സമീപം മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡരികില്‍ നിന്നിരുന്ന വാകമരമാണ്​ വീണത്​. അ​​​ഞ്ചോളം വൈദ്യുതി തുണുകളും മരം വീണ്​ തകര്‍ന്നു. വൈദ്യുതി തൂണുകള്‍ക്കിടയില്‍പ്പെട്ട രണ്ട്​ ബൈക്ക്​ യാത്രികര്‍ക്ക്​ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാഴ്​ച മുമ്പ് ​ തന്നെ മരം അപകടാവസ്ഥയിലായിരുന്നുവെന്ന്​ നാട്ടുകാര്‍ ഫയര്‍​ഫോഴ്​സിനേയും ബന്ധപ്പെട്ട അധികൃതരേയും അറിയിച്ചിരുന്നു. തുടര്‍ന്ന്​ ഫയര്‍ഫോഴ്​സെത്തി മരത്തി​ന്റെ ചില്ലകള്‍ വെട്ടി​മാറ്റുകയും ചെയ്​തിരുന്നു.

കഴിഞ്ഞ ദിവസം മരത്തി​ന്റെ ഒരു ചില്ല വൈദ്യുതി ലൈനില്‍ തട്ടിയതായി നാട്ടുകാര്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ്​ ആക്ഷേപം. നാട്ടുകാരും ഫയര്‍ഫോഴ്​സും പൊലീസും ചേര്‍ന്ന്​ മരം മുറിച്ച്‌​ നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Anweshanam
www.anweshanam.com