കോഴിക്കോട് ജില്ലാ കളക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്

കോഴിക്കോട് ജില്ലാ കളക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്

കോഴിക്കോട്: ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിന്‍റെ വാഹനത്തിന് നേരെ കല്ലേറ്. കലക്ട്രേറ്റ് വളപ്പില്‍ വെച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടക്കാട് സ്വദേശി പ്രമോദിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് സംശയിക്കുന്നു.

കലക്ട്രേറ്റ് പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലാണ് ഇയാൾ ഇടിച്ചുതകർത്തത്. ഈ സമയം കലക്ടർ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കാറിന്‍റെ മുന്‍ഭാഗത്തെയും വശങ്ങളിലേയും ചില്ല് തകർന്നിട്ടുണ്ട്. നടക്കാവ് സി ഐ ആണ് പ്രമോദിനെ കസ്റ്റഡിയിലെടുത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com