കോഴിക്കോട് തകര്‍ന്നുവീണ കെട്ടിടത്തിനകത്ത് നിന്ന് രക്ഷപ്പെടുത്തിയയാൾ മരിച്ചു

രാമചന്ദ്രന്‍റെ ഫാന്‍സി കടയിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു
കോഴിക്കോട് തകര്‍ന്നുവീണ കെട്ടിടത്തിനകത്ത് നിന്ന് രക്ഷപ്പെടുത്തിയയാൾ മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയില്‍ തകര്‍ന്നുവീണ ഇരുനില കെട്ടിടത്തിന് അകത്ത് നിന്ന് ഫയര്‍ഫോഴ്‍സ് രക്ഷപ്പെടുത്തിയയാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ (64) ആണ് മരിച്ചത്. രാമചന്ദ്രന്‍റെ ഫാന്‍സി കടയിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു.

മീഞ്ചന്ത ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന രാമചന്ദ്രനെ പുറത്തെടുത്തത്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.

Related Stories

Anweshanam
www.anweshanam.com