കോഴിക്കോട് ജ്വല്ലറിയിൽ വൻതീപിടിത്തം
Kerala

കോഴിക്കോട് ജ്വല്ലറിയിൽ വൻതീപിടിത്തം

തീ അണക്കാൻ ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അഗ്നിശമന സേനാ അംഗങ്ങൾ അറിയിച്ചു

Thasneem

കോഴിക്കോട്: കോട്ടൂളിയിൽ ജ്വല്ലറിയിൽ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ അഞ്ച് യൂനിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാൻ ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അഗ്നിശമന സേനാ അംഗങ്ങൾ അറിയിച്ചു.

ജ്വല്ലറിയിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തെത്തിച്ചു. ജ്വല്ലറിയുടെ ഗ്ലാസ് തകർത്താണ് ജീവനക്കാരെ പുറത്തെത്തിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. എത്ര നാശനഷ്ടമുണ്ടായി എന്നതും വ്യക്തമല്ല.

Anweshanam
www.anweshanam.com