കൊവിഡ് പരിശോധന: നിരക്കുകൾ കുറച്ചു

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയായിരുന്നത് 2100 രൂപയാക്കി ചുരുക്കി
കൊവിഡ് പരിശോധന: നിരക്കുകൾ കുറച്ചു

സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കോവിഡ് പരിശോധന നിരക്കുകള്‍ കുറച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയായിരുന്നത് 2100 രൂപയാക്കി ചുരുക്കി. രണ്ടു ഘട്ടമായി നടത്തുന്ന ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപ വീതം 3000 രൂപ ഈടാക്കിയിരുന്നത്. ഇപ്പോള്‍ 2200 രൂപയാക്കി കുറച്ചു ജീന്‍ എക്സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയും. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപ തന്നെ തുടരും.

ആന്റിജൻ പരിശോധനയിൽ ‘തെറ്റായ’ നെഗറ്റീവ്‌ ഫലത്തിന് സാധ്യതയുള്ളതിനാൽ നെഗറ്റീവാകുന്നവർക്ക്‌ രോഗലക്ഷണമുണ്ടെങ്കിൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണം.‘നെഗറ്റീവ്’‌ ഫലമുള്ളവർ മുഖേനയുള്ള സമ്പർക്കരോ​ഗബാധ തടയാനാണ് രണ്ടാംപരിശോധന‌ നിർദേശിക്കുന്നത്‌. പരിശോധന കൂടുതൽ പേരിലേക്ക്‌ എത്തിക്കാനാണ്‌ ആന്റിജൻ പരിശോധന. കൃത്യതയുള്ള പരിശോധന ആർടിപിസിആർ ആണ്.

Related Stories

Anweshanam
www.anweshanam.com