പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് പൊട്ടി; താലൂക്ക് ഓഫീസ് ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

വ്യവസായിയായ തെള്ളകം സ്വദേശി മാടപ്പാട്ട് ബോബന്‍ തോമസിന്റെ കൈവശമിരുന്നാണ് തോക്ക് പൊട്ടിയത്
പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് പൊട്ടി; താലൂക്ക് ഓഫീസ് ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

കോ​ട്ട​യം: ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന പി​സ്റ്റ​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സ് വ​രാ​ന്ത​യി​ല്‍ ഉ​ട​മ​യു​ടെ കൈ​യി​ലി​രു​ന്ന് അബദ്ധത്തില്‍ പൊ​ട്ടി. വ്യവസായിയായ തെള്ളകം സ്വദേശി മാടപ്പാട്ട് ബോബന്‍ തോമസിന്റെ കൈവശമിരുന്നാണ് തോക്ക് പൊട്ടിയത്. സമീപമിരുന്ന സെക്ഷന്‍ ക്ലാര്‍ക്ക് അനീഷ് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് 12.45 ന് കോ​ട്ട​യം മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ത​ഹ​സി​ല്‍​ദാ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ബോ​ബ​ന്‍ തോ​മ​സ് ത​ന്‍റെ പി​സ്റ്റ​ളി​ന്‍റെ​യും ഡ​ബി​ള്‍ ബാ​ര​ല്‍ തോ​ക്കി​ന്‍റെ​യും ലൈ​സ​ന്‍​സ് പു​തു​ക്കി​യ​തി​നു​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണു വെ​ടിപൊട്ടിയത്. തോ​ക്ക് ഹാ​ജ​രാ​ക്കും മു​ന്പ് തി​ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സെ​ക്ഷ​ന്‍ ക്ലാ​ര്‍​ക്ക് അ​നീ​ഷ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്‌ ഓ​ഫീ​സി​നു മു​ന്നി​ല്‍​വ​ച്ച്‌ അ​വ മാറ്റുന്ന സമയത്ത് പൊട്ടുകയായി​രു​ന്നു. വെടിയുണ്ട സമീപത്തെ തൂണില്‍ ഇടിച്ച്‌ തെറിച്ച്‌ പുറത്തേക്ക് പോയി.

ബോബനും അനീഷും നിന്നതിന്‍െ്‌റ എതിര്‍ ദിശയിലേക്കാണ് വെടിയുണ്ട തെറിച്ചത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ശബ്ദം കേട്ട് തഹസില്‍ദാരും മറ്റ് ജീവനക്കാരും എത്തിയതോടെ അബദ്ധം പറ്റിയതാണെന്ന് ബോബന്‍ അറിയിച്ചു. ഈ വിവരം രേഖപ്പെടുത്തിയ ശേഷം ഇയാളെ പോകാന്‍ അനുവദിച്ചു. തോക്ക് പരിശോധിക്കാനാകില്ലെന്നും തഹസില്‍ദാര്‍ അറിയിച്ചു. വെടിയുണ്ട ഇല്ലാതെയാണ് തോക്ക് പരിശോധനയ്ക്കായി കൊണ്ടുവരേണ്ടത്. ഇവിടെ അത് പാലിച്ചില്ല. അതിനാല്‍ ഇദ്ദേഹം തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com